യുനൈറ്റഡ് നേഷന്‍സ്:|
VISHNU.NL|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (09:27 IST)
ഇന്ത്യയുടെ സാംസ്കാരിക പ്രതീകങ്ങളിലൊന്നായാ യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത് ഉറാപ്പാക്കുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി സമര്‍പ്പിച്ച ആശയം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു. ഇനി മുതല്‍ എല്ലാ ജൂണ്‍ 21നും അന്താരാഷ്ട്ര യോഗ ദിനമായി
യുഎന്‍ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിന് മോഡി ആശയം മുന്നോട്ടുവെച്ച് മൂന്നു മാസം കഴിയുന്നതിനുള്ളിലാണ് ഇത് സഭ അംഗീകരിക്കുന്നത്. ആരോഗ്യത്തിനും ക്ഷേമത്തിനും സമഗ്രമായ സമീപനമാണ് യോഗ നല്‍കുന്നതെന്ന് അംഗീകരിച്ചുകൊണ്ട് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി യു എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ അശോക് മുഖര്‍ജിയുടെ നേതൃത്വത്തിലാണ് പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചത്.
175 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ജനറല്‍ അസംബ്ളി പ്രമേയത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പിന്തുണയാണിത്. ഇത്തരത്തില്‍ ഒരു രാജ്യം പ്രമേയം അവതരിപ്പിച്ച് 90 ദിവസത്തിനകം അംഗീകാരം നേടുന്നതും ആദ്യമാണ്. ആഗോള ആരോഗ്യവും വിദേശ നയവും എന്ന അജണ്ടക്ക് കീഴിലാണ് പ്രമേയം പരിഗണിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.