റഷ്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു, പൗരന്മാർക്കെല്ലാം ആയുധം നൽകുമെന്ന് യുക്രെയ്‌ൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (17:00 IST)
റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രൈയിൻ. യുക്രൈയിൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും റഷ്യൻ ആക്രമണത്തെ അപലപിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

അതേസമയം യുക്രെയിനെതിരെയുള്ള റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ത‌യ്യാറുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആയുധങ്ങൾ എത്തിച്ചു നൽകുമെന്ന് യുക്രൈയിൻ പ്രസിഡന്റ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ജർമൻ സൈനികരുമായാണ് നിലവിലെ റഷ്യൻ സൈന്യത്തെ യുക്രൈയിൻ പ്രസിഡന്റ് താരതമ്യപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :