1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Ukraine

ചെര്‍ണിവിവില്‍ റഷ്യ നടത്തിയ വ്യോമയാക്രമണത്തില്‍ ഇതുവരെ 22പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Russia Attacks
ചെര്‍ണിവിവില്‍ റഷ്യ നടത്തിയ വ്യോമയാക്രമണത്തില്‍ ഇതുവരെ 22പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസസാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തില്‍ നൂറുകണക്കിന് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി മോസ്‌കോ അറിയിച്ചു. ഏഴുദിവസത്തിനുള്ളില്‍ പത്തുലക്ഷത്തോളം പേരാണ് യുക്രൈന്‍ വിട്ടത്. പാലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
അടുത്ത ലേഖനം
എത്രകടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഒരടി പിന്നോട്ടില്ലെന്ന് പുടിന്‍; ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത് ഉക്രൈനാണെന്നും ആരോപണം