പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്ക്!

ശ്രീനു എസ്| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (08:53 IST)
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം വരവ് മുന്നില്‍ കണ്ടാണ് യുഎഇയുടെ നടപടിയെന്ന് കരുതുന്നതായി പാക്കിസ്ഥാന്‍ അറിയിച്ചു.

പാക്കിസ്ഥാനെക്കൂടാതെ തുര്‍ക്കി, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ, ലിബിയ, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും യാത്രാ വിലക്കുണ്ട്. അതേസമയം പാക്കിസ്ഥാന്‍ യുഎഇയോട് ഔദ്യോഗികമായി വിശദീകരണം തേടുകയാണെന്ന് പാക് വിദേശ കാര്യ വക്താവ് ഹഫീസ് ചൗധരി അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :