യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് അടക്കം 80 ശതമാനത്തോളം ഓഫര്‍ നല്‍കുന്നതാണ് സമ്മര്‍ ക്യാംപയ്ന്‍

AI Video
രേണുക വേണു| Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (21:18 IST)

യുഎഇയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രചാരണ വീഡിയോയുമായി മലയാളി യുവാവ്. ദുബായിലെ 'ബ്രാന്‍ഡ്‌സ് ഫോര്‍ ലെസ്' എന്ന കമ്പനിക്കു വേണ്ടി മനീഷ് കെ അബ്ദുള്‍ മനാഫ് നിര്‍മിച്ച പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു.

ഫിലിം മേക്കിങ്ങിലൂടെയും കണ്ടന്റ് ക്രിയേഷനിലൂടെയും ശ്രദ്ധേയനായ മനീഷ് അബ്ദുള്‍ മനാഫ് ബ്രാന്‍ഡ്‌സ് ഫോര്‍ ലെസ് കമ്പനിയുടെ സമ്മര്‍ ക്യാംപയ്‌നിന്റെ ഭാഗമായാണ് എഐ പരസ്യ വീഡിയോ ചെയ്തിരിക്കുന്നത്.
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് അടക്കം 80 ശതമാനത്തോളം ഓഫര്‍ നല്‍കുന്നതാണ് സമ്മര്‍ ക്യാംപയ്ന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :