അനുബന്ധ വാര്‍ത്തകള്‍
- അഭിനന്ദനെ കോമാളിയായി ചിത്രീകരിച്ച് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ, ഇന്ത്യയെ അപമാനിക്കുന്ന പരിപടിയിൽ ആർത്തുചിരിച്ച് ടെലിവിഷൻ സ്റ്റുഡിയോയിലെ കാണികൾ
- റിസർവേഷൻ ചാർട്ട് തയ്യാറായതിന് ശേഷവും ഒഴിവുള്ള ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാം, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
- സമാധാനത്തിന് ശ്രമിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാൻ, അഭിനന്ദിനെ സീകരിക്കുമ്പോൾ ഇന്ത്യ വാഗാ അതിർത്തിയിൽ പതാക താഴ്ത്തില്ല !
- ‘ഞാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരാധകനായിമാറി‘; ട്വീറ്റുമായി ജസ്റ്റിസ് മാർഖണ്ഡേയ കട്ജു
- അഭിനന്ദനെ വിട്ടുനൽകിയതുകൊണ്ട് മാത്രം പകിസ്ഥാനോടുള്ള നിലപാട് ഇന്ത്യ മയപ്പെടുത്തുമോ ?
വമ്പൻ ഓർ മത്സ്യങ്ങൾ കരക്കടിയുന്നു; സുനാമിയുടെ സൂചനയെന്ന് വിലയിരുത്തൽ
വമ്പൻ ഓർ മത്സ്യങ്ങൾ വീണ്ടും കരക്കടിയാൻ തുടങ്ങിയതോടെ സുനാമിയുടെ ഭീതിയിൽ കഴിയുകയാണ് ജപ്പനിലെ ജനങ്ങൾ. കടലിന്റെ അടിത്തട്ടിൽ കാണപ്പെടാറുള്ള വലിയ മത്സ്യമാണ് ഓർ മത്സ്യങ്ങൾ. സുനാമി ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങൾ നേരത്തെ തിരിച്ചറിയാൻ ഓർ മത്സ്യങ്ങൾക്ക് കഴിവുണ്ട് എന്നാണ് ജപ്പാൻകാരുടെ വിശ്വാസം.
ജപ്പൻകാരുടെ ഈ വിശ്വാസത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാ എങ്കിലും 2011ൽ ഉണ്ടായ ഫുകുഷിമ ഭൂകമ്പത്തിനും പിന്നീട് സ്ദമനമായ രീതിയിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്കും, മുന്നോടിയായി ഓർ മത്സ്യങ്ങൾ കരക്കടിഞ്ഞിരുന്നു എന്നതാണ് ജനങ്ങളുടെ ഭയത്തിന് പിന്നിലെ കാരണം.
കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാന്റെ പലഭാഗങ്ങളിലും ഓർ മത്സങ്ങൾ വ്യാപകമായി കരക്കടിയുന്നുണ്ട്. ഇതോടെ ഭൂകമ്പമോ സുനാമിയോ ഉണ്ടായേക്കും എന്ന ഭീതി ജപ്പാനിലെ ജനങ്ങളെ അസ്വസ്ഥമാക്കുകയാണ്. സംഭവത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ ജപ്പാൻ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.