Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

നിഹാരിക കെ.എസ്| Last Modified ഞായര്‍, 22 ജൂണ്‍ 2025 (11:40 IST)
Donald Trump
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പത്താം നാൾ ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണത്തിന് പിന്നാലെ ഇറാന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. യുദ്ധം നിർത്തലാക്കാൻ ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പാണ് ഇറാന് നൽകിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനിലെ ദൗത്യം വിജയമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു അമേരിക്ക ഇടപെട്ടതെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ട്രംപ് അറിയിച്ചു. ഇറാൻ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കിൽ ഭാവി ആക്രമണങ്ങൾ ഇതിനേക്കാൾ കടുത്തതായിരിക്കുമെന്ന് പറഞ്ഞ ട്രംപ്, ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാൻ ഒരു ‘ടീമായി’ പ്രവർത്തിച്ചുവെന്നും വ്യക്തമാക്കി.

‘ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ​​ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :