ആയിരക്കണക്കിന് സ്‌ത്രീകള്‍ പരസ്യമായി മാറിടം തുറന്നു കാട്ടിയത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും!

ആയിരക്കണക്കിന് സ്‌ത്രീകള്‍ പരസ്യമായി മാറിടം തുറന്നു കാട്ടി

  Argentina Womens , Topless protesters , Argentina , police , അര്‍ജന്റീന , മാറിടം തുറന്നു കാട്ടി , മാറിടം , മേല്‍വസ്‌ത്രമില്ലാതെ , സ്‌ത്രികള്‍
ബ്യൂണസ് അയേഴ്‌സ്| jibin| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (20:17 IST)
മാറിടം തുറന്നു കാട്ടി സ്‌ത്രീകളുടെ പ്രതിഷേധം വാര്‍ത്തകളില്‍ നിറയുന്നു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലാണ് ആയിരക്കണക്കിനു സ്‌ത്രികള്‍ പൊലീസിനെതിരെ വ്യത്യസ്ഥമായ സമര മാര്‍ഗത്തിലൂടെ രംഗത്തെത്തിയത്.

കടല്‍ത്തീരത്ത് മേല്‍വസ്‌ത്രമില്ലാതെ കിടക്കുന്നത് സഭ്യതയ്‌ക്ക് ചേര്‍ന്നതല്ലെന്ന പൊലീസ് നിലപാടിനെതിരെയാണ് സ്‌ത്രീകളുടെ വേറിട്ട പ്രതിഷേധം നടന്നത്. സ്‌ത്രീകള്‍ ലൈംഗീകാതിക്രമത്തിന് ഇരയാകുമ്പോള്‍ ഇടപെടാത്ത പൊലീസാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് എടുത്തത്. പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും സൂര്യസ്‌നാനം ചെയ്യാന്‍ അവകാശമുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടല്‍ത്തീരത്ത് വെയില്‍ കാത്ത് കിടന്ന സ്‌ത്രീകളെ മേല്‍വസ്‌ത്രം ഇടാന്‍ നിര്‍ബന്ധിക്കുകയും എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് കടല്‍ത്തീരത്തു നിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അര്‍ജന്റീനായില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധം ശക്തമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :