ബര്‍മിംഗ്ഹാം|
aparna shaji|
Last Updated:
ശനി, 17 ഡിസംബര്‍ 2016 (14:22 IST)
ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനായവരിൽ ഏറ്റവും പ്രായമുള്ളയാൾ എന്ന 'ബഹുമതി' 101കാരന്. ബ്രിട്ടനിലെ നീതിന്യായ ചരിത്രത്തിലാണ് ഏറ്റവും പ്രായം കൂടിയ കുറ്റവാളിയെ കണ്ടെത്തിയിരിക്കുന്നത്. ബര്‍മിംഗ്ഹാമിലെ എര്‍ഡിംഗ്ടണ്‍ സ്വദേശിയായ റാല്‍ഫ് ക്ലാര്‍ക്കിനാണ് (101) ആണ് പ്രായം കൂടിയ കുറ്റവാളി എന്ന 'ബഹുമതി'.
മുന്‍ റോയല്‍ എയര്‍ ഫോഴ്‌സ് സൈനികനായിരുന്നു ഇയാള്‍.
കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 1970കളിലും 80കളിലും ചെയ്ത കുറ്റങ്ങളിലാണ് ഇയാള്‍ പ്രതിയായത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് പ്രായത്തിന്റെ പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇയാളെ ജയിലില്‍ അയച്ചില്ലെങ്കില്‍ പൊതുജനത്തിന് ആശങ്കയുണ്ടാകുമെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇയാള്‍ക്കെതിരെ രണ്ടു പേര്‍ പോലീസിനെ സമീപിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന്റെ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രായമുള്ളയാളെ ഇത്തരമൊരു കേസില്‍ വിചാരണ ചെയ്യുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് ഇത്രയും ക്രൂരമായ കുറ്റകൃത്യത്തിന് വിചാരണ നേരിടുന്നതിന് പ്രായം തടസമാകില്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ മിറാന്‍ഡ മൂര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രായം പരിഗണനക്കെടുക്കാതെ ഇയാൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.