‘വിശക്കുന്നു, പന്നിയിറച്ചിയും ചോറും വേണം’; മരണ ഗുഹയില്‍ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആവശ്യത്തിനു മുന്നില്‍ പകച്ച് ഡോക്‍ടര്‍മാര്‍

‘വിശക്കുന്നു, പന്നിയിറച്ചിയും ചോറും വേണം’; മരണ ഗുഹയില്‍ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആവശ്യത്തിനു മുന്നില്‍ പകച്ച് ഡോക്‍ടര്‍മാര്‍

   tang luang cave , escape opperion , tang luang , താം ലുവാങ് ഗുഹ , പന്നിയിറച്ചി , തായ്‌ലന്‍ഡ് ,
ബാങ്കോക്ക്| jibin| Last Modified ചൊവ്വ, 10 ജൂലൈ 2018 (08:51 IST)
ലോകം കാത്തിരുന്ന വാര്‍ത്തകളാണ് തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. താം ലുവാങ് ഗുഹയിൽ നിന്ന് കുട്ടികള്‍ ഓരോരുത്തരായി പുറത്തുവരുമ്പോള്‍ കണ്ണീരും പ്രാര്‍ഥനയുമായി സമയം തള്ളി നീക്കയവര്‍ സന്തോഷത്തിലാണ്.

എന്നാല്‍ പരിശീലകനും നാലു കുട്ടികളും ഗുഹയ്‌ക്കുള്ളിലാണ്. ഇവരെ രക്ഷിക്കാന്‍ തീവ്ര ശ്രമമാണ് നടക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള നരോങ് സാക്ക് വ്യക്തമാക്കി.

ഒന്നാല്‍ ഘട്ടത്തില്‍ സാഹസിക നീക്കത്തിലൂടെ പുറത്തെത്തിച്ച കുട്ടികള്‍ ഡോക്‍ടര്‍മാരോട് ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പന്നിയിറച്ചിയും ചോറും കൊണ്ടുണ്ടാക്കുന്ന തായ്‌ലന്‍ഡിന്റെ തനതായ വിഭവമായ ‘പാഡ് ക്ര പാവോ’ വേണമെന്നായിരുന്നു ഉറക്കമുണര്‍ന്ന കുട്ടികള്‍ പറഞ്ഞത്.

എന്നാൽ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാൻ സമയമായില്ലെന്നും ആവശ്യപ്പെട്ട വിഭവം എത്തിച്ചു തരുമെന്നും ഡോക്‍ടര്‍മാര്‍ കുട്ടികളെ അറിയിച്ചു.

മോൻഖോൽ ബൂൻപിയം (13), പ്രജക് സുതം (15), നട്ടവൂട്ട് തകംസയ് (14), പീപത് ബോധു (15) എന്നിവരാണ് ആദ്യം രക്ഷപ്പെടുത്തിയ സംഘത്തിലുള്ളവർ. മറ്റുകുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇപ്പോള്‍ ഗുഹയ്‌ക്കുള്ളിലുള്ള കുട്ടികളെയും പരിശീലകനെയും ചേംബർ-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായും വിവരമുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ഗുഹാമുഖത്തേക്കുള്ളത്.

കനത്ത മഴയെ അവഗണിച്ച് ബാക്കിയുള്ള ഏഴ് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളയുന്നത് തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :