1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Swedish airplane crash

സ്വീഡനില്‍ വിമാനം തകര്‍ന്ന് സാഹസിക പറക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു

Swedish
സ്വീഡനില്‍ വിമാനം തകര്‍ന്ന് സാഹസിക പറക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. എട്ടു സാഹസിക പറക്കല്‍ വിദഗ്ധരാണ് മരണപ്പെട്ടത്. ഒരാള്‍ പൈലറ്റാണ്. ഒറേബ്രോയ്ക്ക് സമീപമാണ് അപകടം നടന്നത്. റണ്‍വേ പരിസരത്തുതന്നെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. 2019ല്‍ സമാനമായ രീതിയില്‍ വിമാനം തകര്‍ന്ന് അപകടം ഉണ്ടായിരുന്നു. അന്നും ഒന്‍പതുപേരാണ് മരിച്ചത്. സ്‌കൈ ഡൈവര്‍മാരായിരുന്നു അവരും.
അടുത്ത ലേഖനം
നാട്ടിൽ ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല, ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി