സോള്‍|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (11:40 IST)
ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എട്ടു പേല്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ജാംഗ്സിയോഗ് ആശുപത്രിയില്‍ ഇന്ന് പുലല്‍ച്ചെയായിരുന്നു തീപിടുത്തം ഉണ്ടായത്.
അല്‍ഷിമേഴ്സ് രോഗികളെയും പക്ഷാതഘാതം ബാധിച്ചവരെയും പരിചരിക്കുന്ന നിലയിലാണ് തീപിടുത്തമുണ്ടായത്. അതിനാല്‍ തന്നെ രോഗികളെ അപകടസ്ഥലത്ത് നിന്ന് പെട്ടെന്ന് മാറ്റുന്നതിന് കാലതാമസം നേരിട്ടു.
അര മണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും ഷോല്‍ട്ട് സല്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.