സിറിയയിലെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നു

ബെയ്‌റൂട്ട്‌| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (17:47 IST)
സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നടക്കുന്ന ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ സിറിയയില്‍ വിമതകേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈന്യം വ്യോമാക്രമണം നടത്തിയതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്.

വ്യോമാക്രമണങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണക്കാരാണ്‌. അതാരിബ്‌ മേഖലയിലുണ്ടായ അഞ്ചോളം വ്യോമാക്രമണങ്ങളില്‍ 15 പേരാണ്‌ കൊല്ലപ്പെട്ടത്‌.

ഇവരില്‍ മൂന്നുപേര്‍ അടിയന്തര മെഡിക്കല്‍ സംഘത്തില്‍പെട്ടവരാണ്‌. ആക്രമണത്തില്‍ നാലു വിമതപോരാളികളും കൊല്ലപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :