പള്ളിക്കുള്ളില്‍ കണങ്കാല്‍ കാണിച്ചു; സെലീന ഗോമസ് വീണ്ടും വിവാദത്തില്‍

വാഷിങ്ടണ്‍| Last Updated: ശനി, 3 ജനുവരി 2015 (16:46 IST)
പ്രശസ്ത പോപ്പ് ഗായിക സെലീന ഗോമസ് വീണ്ടും വിവാദത്തില്‍. അബുദാബിയിലെ ഗ്രാന്‍്റ് മോസ്ക്കിനുള്ളില്‍ കണങ്കാല്‍ പ്രദര്‍ശിപ്പിച്ച് പോസ് ചെയ്തെടുത്ത ചിത്രമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

മോസ്ക്ക് പരിസരത്ത് സ്ത്രീകളും പുരുഷന്‍മാരും കൈകളും കാലുകളും പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് കര്‍ശന നിയമം നിലവിലുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ അവഗണിച്ചാണ് സെലീന പോപ്പ് താരം പള്ളികകത്ത് കൂട്ടുകാരനൊപ്പം ചിത്രത്തിന് പോസ് ചെയ്തത്. ഇതുകൂടാതെ പള്ളിക്കുള്ളില്‍ താരം നിശബ്ദത പാലിക്കാതെ ചിരിച്ചും സംസാരിച്ചുമാണ് നടന്നതെന്നും ആരോപണമുണ്ട്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :