ഫ്രഞ്ച് പ്രസിഡന്റും നടിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

പാരീസ്| Last Modified ശനി, 29 നവം‌ബര്‍ 2014 (12:45 IST)
ഫ്രഞ്ച് പ്രസിഡന്റ് ഫ്രോന്‍സ്വാ ഓളാണ്ടും പ്രശസ്ത ഫ്രഞ്ച് നടിയുമായ ഷൂലി ഹയ്റ്റുമൊത്തുള്ള ചിത്രങ്ങള്‍ വീണ്ടും പുറത്ത്. പ്രസിഡണ്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രവറ്റ് സ്റ്റാഫംഗങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

ഫ്രോന്‍സ്വാ ഓളാണ്ടും നടിയുമായ ഷൂലി ഹയ്റ്റും എലിസീ പാലസില്‍ സമയം ചെലവിടുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ എടുത്തതാണെന്ന് ഫാഷന്‍ മാഗസിനായ വോയ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ജനുവരിയിലും ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നത് വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ പേര്‍സണല്‍ സ്റ്റാഫിലുള്ളവര്‍ മുന്‍ പ്രസിഡന്റ് നിയമിച്ചതാണെന്നുള്ളതും ഇവര്‍ക്കെരെ നടപടിയെടുക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :