ശ്രീനു എസ്|
Last Modified ചൊവ്വ, 5 ജനുവരി 2021 (12:33 IST)
മൂന്നരവര്‍ഷത്തിനു ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം. കുവൈത്ത് വിദേശകാര്യമന്ത്രി നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. 2017 ജൂണിലായിരുന്നു ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.
സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളായിരുന്നു തീവ്രവാദ ബന്ധം ആരോപിച്ച് ജൂണ്‍ അഞ്ചിന് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.