റിയാദ്|
VISHNU N L|
Last Modified തിങ്കള്‍, 30 നവംബര്‍ 2015 (10:39 IST)
സ്വവര്‍ഗ രതി സൌദി അറേബ്യയില്‍ കുറ്റകൃത്യമാണ്. എന്നാല്‍ അത് മനുഷ്യര്‍ക്ക് മാത്രമല്ല സൌദിയിലെ ജീവി വര്‍ഗത്തിനു മുഴുവന്‍ മത കൊടതി ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ല. സ്വവര്‍ഗ്ഗ പ്രണയത്തില്‍ ഏര്‍പ്പെട്ട രന്റ് പന്തയക്കുതിരയെ സൌദി അധികൃതര്‍ വെട്ടിക്കൊന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
കുതിര പന്തയത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന രണ്ട് ആണ്‍കുതിരകളെയാണ് സദാചാര കമ്മിറ്റി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. രണ്ടു തവണ ഇവ ഇണചേരല്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത് കണ്ടതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് ആരോപണം.
സംഭവം സദാചാര പ്രചരണ, ദുരാചാര പ്രതിരോധ കമ്മറ്റിയുടെ ശ്രദ്ധയിലേക്ക് എത്തുകയും മതാചാരങ്ങളുടെ ചുവട് പിടിച്ച് കമ്മറ്റി ഇവയ്‌ക്ക് മരണദണ്ഡന വിധിക്കുകയുമായിരുന്നു. സ്വവര്‍ഗ്ഗരതിയുടെ പേരില്‍ ഒട്ടകം, പൂച്ച, പട്ടി തുടങ്ങിയവ ഉള്‍പ്പെടെ വര്‍ഷംതോറും 25,000 നും 30,000 നും ഇടയില്‍ മൃഗങ്ങളെ സൗദി കൊന്നൊടുക്കുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍ കുതിരകളെ കൊന്നെന്ന വാര്‍ത്ത സൗദി നിഷേധിച്ചിട്ടുണ്ട്.
ഏത് തരത്തിലുള്ള സാധ്യതകളില്‍ നിന്നും രാജധാനിയെ സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണ് തങ്ങളെന്നും മൃഗങ്ങളെ സംരക്ഷിക്കുക എന്ന് കൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ടെന്നും സൗദി പോലീസ് പറയുന്നു.