നയ്‌ചിദോ (മ്യാൻമർ)|
jibin|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:48 IST)
രോഹിൻഗ്യ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു
മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചിക്കുമേൽ രാജ്യാന്തര സമ്മർദ്ദം.
ബംഗ്ലദേശ്, ഇന്തൊനീഷ്യ, പാകിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങളാണ് മ്യാൻമറിൽ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ രംഗത്തുവന്നത്.
സംഘര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ബംഗ്ലദേശ് അതിർത്തി കടക്കാന്‍ നൂറ് കണക്കിനാളുകളാണ് കഴിഞ്ഞ ദിവസവും എത്തിയത്. ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ മ്യാന്‍മര്‍ വിട്ടുവെന്നാണ് പുറത്തുഅവരുന്ന കണക്ക്. സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാർഥി സംഘങ്ങൾ വള്ളങ്ങളിലും ബോട്ടുകളിലുമായി രാജ്യം വിടാനുള്ള ശ്രമത്തിലാണ്.
ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ കഴിഞ്ഞ 25നു സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണു രോഹിൻഗ്യ ഗ്രാമങ്ങളിൽ
സൈനികർ അക്രമമഴിച്ചുവിട്ടത്.