അഭിറാം മനോഹർ|
Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (15:55 IST)
ലോകത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന വെള്ള ജിറാഫുകളെ
വേട്ടക്കാർ വെടിവെച്ചുകൊന്നു. വടക്കുകിഴക്കൻ കെനിയയിലെ പ്രത്യേക സംരക്ഷണമേഖലയിൽ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളിൽ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാർ വെടിവെച്ചുകൊന്നത്.ലോകത്ത് മറ്റൊരിടത്തും കണ്ടെത്താനാവാതിരുന്ന ഈ അപൂർവ മൃഗങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതായാണ്
കെനിയ പരിഗണിച്ചിരുന്നത്. കിഴക്കന്‍ കെനിയയിലെ ഗാരിസയിലാണ് ഈ രണ്ട് ജിറാഫുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ഇഷഖ്ബിനി ഹിരോള കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.
2017ൽ വെള്ള ജിറാഫുകളുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് ഇവ ലോകപ്രശസ്‌തമായത്. 2016- ല്‍ ടാന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂസിയം എന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തവയാക്കുന്നത്.