1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Python swallows, then throws up live monitor lizard. Surprise, it survives

ആദ്യം പെരുമ്പാമ്പ് വിഴുങ്ങി, പിന്നെ ജീവനോടെ പുറത്തേക്ക് തുപ്പി; ഉടുമ്പിന്റെ അപൂർവ രക്ഷപെടൽ; തായ്‌ലാന്റിൽനിന്നുള്ള വീഡിയോ വൈറൽ

സെപ്‌റ്റംബർ 12 നാണ് തായ്ലന്റിലെ ബാങ്കോങ് ഒരു വീട്ടിൽ പെരുംമ്പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടിലെ യുവതി സഹായത്തിനായി രക്ഷാപ്രവർത്തകരെ വിളിച്ചു.

Python
പെരുംമ്പാമ്പിന്റെ വായിലകപ്പെട്ടാല്‍ എന്തു ചെയ്യാൻ കഴിയും, പിന്നെ മരണത്തെ സ്വീകരിക്കാൻ മാത്രമെ കഴിയൂ. എന്നാൽ വിഴുങ്ങിയ പെരുംമ്പാമ്പിന്റെ വായിൽ നിന്നും പുറത്തു വന്ന് കൂളായി പുറത്തേക്കു പോയാലൊ…തായ്ലന്റിൽ നടന്ന ഈ സംഭവം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കയാണ്.
 
സെപ്‌റ്റംബർ 12 നാണ് തായ്ലന്റിലെ ബാങ്കോങ് ഒരു വീട്ടിൽ പെരുംമ്പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടിലെ യുവതി സഹായത്തിനായി രക്ഷാപ്രവർത്തകരെ വിളിച്ചു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പാമ്പ് ഉടുമ്പിനെ പൂർണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു.
 
അവർ പാമ്പിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടയിൽ പാമ്പ് വാ തുറക്കുകയും ഇര വായിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
അടുത്ത ലേഖനം
‘ചികിത്സ നല്‍കിയശേഷം മാത്രമേ ചോദ്യം ചെയ്യാവൂ’; ഡികെ ശിവകുമാറിന്റെ കസ്‌റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി