ബാഗ്‌ദാദ്|
Last Modified ചൊവ്വ, 15 ജൂലൈ 2014 (09:08 IST)
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് വേഷപ്രഛന്നനായി എത്തിയ തോക്കുധാരി 25 സ്‌ത്രീകളെ വെടിവെച്ചു കൊന്നു. ബാഗ്‌ദാദിലെ സയോണാ ജില്ലയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലായി ഇടപാടുകാരന്‍ എന്ന വ്യാജേന എത്തിയ ആളായിരുന്നു വെടിവെയ്‌പ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സൈലന്‍സര്‍ പിടിപ്പിച്ച തോക്ക് ഒളിപ്പിച്ച് എത്തിയശേഷം അക്രമി നിറയൊഴിക്കുകയായിരുന്നു.
മരണമടഞ്ഞ സ്‌ത്രീകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭൂരിഭാഗം സ്ത്രീകളുടെയും തലയില്‍ വെടിയേറ്റ മുറിവ് ഉണ്ട്. ബാത്ത്‌റൂമിലും ലിവിംഗ് റൂമിലുമായി രക്‌തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കെട്ടിടത്തില്‍ നിന്നും രക്‌തമൊഴുകുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഫ്‌ളാറ്റില്‍ ഇവര്‍ കയറി നോക്കുമ്പോള്‍ എല്ലായിടത്തും മൃതദേഹങ്ങള്‍ ചിതറിക്കിടക്കിടക്കുന്ന നിലയിലായിരുന്നു.
വേശ്യാവൃത്തിക്ക് ഇതാണ് ശിക്ഷ എന്ന സന്ദേശവും ഭിത്തിയില്‍ എഴുതിയിരുന്നു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം വേശ്യവൃത്തിയെ എതിര്‍ക്കുന്ന ഷിയാ വിഭാഗത്തിലെ തീവ്രവാദികള്‍ ആയിരിക്കാം ക്രൂരയ്‌ക്ക് പിന്നിലെന്നാണ് സൂചന