കോലാലംപൂർ|
aparna shaji|
Last Updated:
ശനി, 28 മെയ് 2016 (14:45 IST)
മലേഷ്യയിൽ 15 വയസ്സുള്ള ആൺകുട്ടിയുടെ വയറ്റിൽ ഇരട്ട ഭ്രൂണം കണ്ടെത്തി. വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭം ധരിച്ചിരിക്കുന്നുവെന്ന വിവരം പുറത്തായത്. അഞ്ചു ലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്ന അപൂർവ്വ രോഗമാണിതെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ ചികിത്സയിലാണ് 15 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ഷരീൽ സൈദിൻ എന്ന കുട്ടിയുടെ വയറ്റിൽ പൂർണ വളർച്ചയെത്താത്ത ഇരട്ട ഭ്രൂണം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രീയയ്ക്കുശേഷം ഭ്രൂണം നീക്കം ചെയ്തു.
ഭ്രൂണത്തിനുള്ളിൽ ഭ്രൂണം വളരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്ന് ശാസ്ത്രക്രീയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. മൂക്കും വായും മാത്രമാണ് പൂർണതയിൽ എത്താതിരുന്നതെന്നും കൂട്ടിച്ചേർത്തു. മുഹമ്മദ് സുഖം പ്രാപിച്ച് വരികയാണെന്നും വിദഗ്ദർ പറഞ്ഞു