ന്യൂയോര്‍ക്ക്|
jibin|
Last Modified വെള്ളി, 4 മാര്‍ച്ച് 2016 (04:31 IST)
ഒരു പ്രദേശത്തെ 1,300 കുട്ടികളുടെ പിതാവ് ഒരു പോസ്‌റ്റുമാന്‍ ആണെന്ന വാര്‍ത്ത ഒരു അമേരിക്കന്‍ വെബ്‌സൈറ്റ് നല്‍കിയ വ്യാജ വാര്‍ത്തയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ട് എന്ന വെബ്‌സൈറ്റില്‍ വന്ന വ്യാജവാര്‍ത്ത എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വാര്‍ത്ത സത്യമാണെന്ന് തോന്നിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ രസകരമായി നല്‍കുകയായിരുന്നു.
വ്യാജവാര്‍ത്തകള്‍ നിര്‍മിച്ച് അതിലുടെ വായനക്കാരെ ആകര്‍ഷിക്കുകയും കൂടുതല്‍ ആളുകളെ സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ട് എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്തയ്‌ക്ക് പിന്നില്‍. ചൂടന്‍ വാര്‍ത്തയായതുകൊണ്ട് എല്ലാ മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു.
1960കളില്‍ അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയിലെ ഒരു ഗ്രാമത്തിലെ 1,300 കുട്ടികളുടെ പിതാവ് ഒരു പോസ്‌റ്റുമാന്‍ ആണെന്നായിരുന്നു വ്യാജവാര്‍ത്ത. പോസ്‌റ്റുമാന് ഇപ്പോള്‍ 80 വയസുണ്ടെന്നുമാണ് വാര്‍ത്ത വന്നത്. സ്വന്തം പിതാവിനെ കുറിച്ച് അറിയില്ലെന്ന് കാട്ടി 2001ല്‍ ഒരാള്‍ റോയി എന്ന സ്വകാര്യ അന്വേഷകന് അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നുവെന്നും റോയി നടത്തിയ അന്വേഷത്തില്‍ പോസ്‌റ്റുമാനാണ് ഗ്രാമത്തിലെ കുട്ടികളുടെ പിതാവെന്നും
കണ്ടെത്തിയതെന്നുമാണ് വാര്‍ത്ത.