വിമാനം തകര്‍ത്തത് വിമതരെന്ന് തെളിവുകളുമായി ഉക്രൈന്‍

ഹ്രബോവ്‌ :| Last Updated: വെള്ളി, 18 ജൂലൈ 2014 (11:36 IST)
മലേഷ്യന്‍ വിമാനം തകര്‍ത്തത് വിമതരാണെന്നതിന് തെളിവുകളുമായി ഉക്രൈന്‍.വിമതരുടെ പങ്ക് സൂചിപ്പിക്കുന്ന രണ്ടു ശബ്ദരേഖകളുമായാണ് ഉക്രെയിന്‍ സുരക്ഷാ ഏജസി രംഗത്ത് വന്നിരിക്കുന്നത്.

ആദ്യ ശബ്ദരേഖയില്‍ വിമതനേതാവായ ഐഗോര്‍ ബെസ്ലറും ഒരു റഷ്യന്‍
രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണുള്ളത്. ഇതില്‍ ഇയാള്‍
വിമാനം വെടിവെച്ചിട്ടതായി പരാമര്‍ശിക്കുന്നുണ്ട്.

രണ്ടാമത്തെ ശബ്ദരേഖയില്‍ വിമാനം തകര്‍ന്ന സ്‌ഥലത്തുനിന്ന് ഒരു വിമത പോരാളി മൊറ്റൊരു വിമതപോരാളിയുമായി സംസാരിക്കുന്നതാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ വിമാനം തകര്‍ന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അടുത്തായി റോക്കറ്റ്‌ ആക്രമണം നടത്തിതായും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങളുടെ യിടയില്‍
തൊംസണ്‍ സര്‍വകലാശാലയിലെ ഒരു ഇന്‍ഡോനേഷ്യന്‍ വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുള്ള കാര്യവും ഇവര്‍ പറയുന്നു.

ആംസ്‌റ്റര്‍ഡാമില്‍ നിന്ന്‌ കൊലാലംപുരിലേക്ക്‌ പോവുകയായിരുന്ന ബോയിങ്‌ 777
വിമാനം

ഇന്നലെയാണ് റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നത്.അപകടത്തില്‍
വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :