അനുബന്ധ വാര്‍ത്തകള്‍
- മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- ട്രംപ് വിരുദ്ധനാണോ?, അമേരിക്കൻ സ്വപ്നങ്ങൾ ഉപേക്ഷിച്ചേക്കു, വിദേശ വിദ്യാർഥികളുടെ വിസയ്ക്ക് സോഷ്യൽ മീഡിയ പരിശോധന കർശനമാക്കുന്നു
- മസില് പെരുപ്പിക്കാന്‍ കുത്തിവയ്പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു
- എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്
- പ്രിയ സഹോദരൻ, തുർക്കി പ്രസിഡൻ്റിന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി,പാകിസ്ഥാൻ- തുർക്കി ബന്ധം നീണാൾ വാഴട്ടെ എന്ന് എക്സിൽ പോസ്റ്റ്
Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം
Philippines travel without visa for Indians
2 തരത്തിലുള്ള വിസ ഫ്രീ പ്രവേശനമാണ് ഇന്ത്യക്കാര്‍ക്കായി ഫിലിപ്പീന്‍സ് ഒരുക്കിയിട്ടുള്ളത്. 14 ദിവസത്തേക്കുള്ള വിസയില്ലാത്ത പ്രവേശനത്തിന് പുറമെ, ഇന്ത്യന്‍ പൗരന്മാര്ക്ക് 30 ദിവസത്തെ മറ്റൊരു പ്രത്യേക വിസാഫ്രീ ഓപ്ഷനും ഇ-വിസ സിസ്റ്റത്തിനുമുള്ള സൗകര്യവും ലഭ്യമാണ്.
14 ദിവസം വിസയില്ലാതെയുള്ള പ്രവേശനം വിനോദസഞ്ചാരികള്‍ക്ക് മാത്രം. മറ്റ് ഉദ്ദേശങ്ങള്‍ക്കായി ഈ യാത്ര ഉപയോഗിക്കാനാവില്ല. യാത്രയ്ക്ക് ശേഷം കുറഞ്ഞത് 6 മാസം കൂടി പാസ്പോര്‍ട്ടിന് കാലാവധി ഉണ്ടായിരിക്കണം. ഹോട്ടല്‍ ബുക്കിങ്ങുകള്‍ പോലുള്ള താമസ സൗകര്യം സ്ഥിരീകരിച്ചതിന്റെ രേഖ. യാതക്കിടയിലെ ചെലവുകള്‍ക്കുള്ള പണം ഉണ്ട്ന്ന് തെളിയിക്കാന്‍ സാധുവായ ബാങ്ക് സ്റ്റേറ്റ്മെന്റ്, ജോലി സര്‍ട്ടിഫിക്കറ്റുകള്‍. തിരിച്ചുപോകുനതിനായി ബുക്ക് ചെയ്ത റിട്ടേണ്‍ ടിക്കറ്റ്.എന്നിവ ഇതിന് ആവശ്യമാണ്. വിസയില്ലാത്ത പ്രവേശനം വിസാ റീന്യുവലിന് അര്‍ഹമല്ല, മറ്റ് വിസാ തരത്തിലേക്ക് മാറ്റാനോ നീട്ടാനോ കഴിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഫിലിപ്പീന്‍സിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയും, രണ്ടാം നിര അന്താരാഷ്ട്ര കണക്ഷനുകള്‍ വഴിയുമാണ് പ്രവേശനം സാധ്യമാകുന്നത്. അതോടൊപ്പം, ക്രൂയിസ് ഷിപ്പുകള്‍ വഴിയും കടല്മുഖങ്ങളില് നിന്നുമുള്ള പ്രവേശനവും ഈ സംവിധാനത്തില്‍ ഉള്‍പ്പെടും.