മനില|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (15:02 IST)
എല്‍നിനോ പ്രതിഭാസം മൂലം രാജ്യത്ത് കടുത്തക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ എലികളെ ഭക്ഷണമാക്കുന്നു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷി പൂര്‍ണ്ണമായും തടസപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമാകുകയായീരുന്നു.
എല്‍നിനോ പ്രതിഭാസം രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന കൃഷികള്‍ നശിക്കുകയായിരുന്നു. രൂക്ഷമായി നീണ്ടു നില്‍ക്കുന്ന വരള്‍ച്ചയില്‍ ഒന്നും നടാന്‍ കഴിയാതെ വന്നതോടെ ജനങ്ങള്‍ എലികളെ കൊന്ന് തിന്നാല്‍ തീരുമാനിക്കുകയായിരുന്നു. താറുമാറായ
കൃഷിയിടങ്ങളില്‍ നിന്ന് ഗ്രാമീണര്‍ അമ്പും വില്ലും ഉപയോഗിച്ച് എലികളെ പിടികൂടുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ സംഘമായിട്ടാണ് പലരും എലികളെ പിടിക്കാന്‍ എത്തുന്നത്. വാല്‍ മുറിച്ചു മാറ്റിയ ശേഷം വറുത്തും ചുട്ടും കറിവെച്ചുമെല്ലാം കഴിക്കുന്നത് ഫിലിപ്പീന്‍സില്‍
ഇന്ന് സാധാരണമായിരിക്കുകയാണ്.
എല്‍നിനോ പ്രതിഭാസം ആഞ്ഞടിച്ചതോടെ രാജ്യത്ത് ഉണ്ടായിരുന്ന കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുകയായിരുന്നു. കൃഷിയിടങ്ങള്‍ നശിച്ചതോടെ കൃഷി ഇറക്കാനും സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങള്‍. അരിക്ഷാമം രൂക്ഷമായതാണ് എലി മാംസം കഴിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായത്.