1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pentagon report says Iran's nuclear programs were not disrupted by US attack

ട്രംപിന്റെ വാദം പൊളിഞ്ഞു; അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.

Trump stopped Israel Iran plan,ട്രംപ് ഇടപെടൽ ഇസ്രായേൽ-ഇറാൻ,ഖമെനെയെ ലക്ഷ്യമിട്ട ഇസ്രായേൽ ഗൂഢാലോചന,ഇസ്രായേലിന്റെ രഹസ്യ പ്രവർത്തനം ,Israeli plot against Khamenei,Ayatollah Ali Khamenei assassination attempt,Trump Iran Israel secret operation,ഇറാൻ-ഇസ്രാ
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമേ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണെന്നാണ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
 
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ആണാവോര്‍ജ പദ്ധതികള്‍ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ സുരക്ഷിതമാണ്. ഇറാന് മുന്‍പത്തേതു പോലെ ആണവ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായി തകര്‍ക്കാനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
 
അതേസമയം ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും.  ഇതോടെ പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചുവന്നു. ഇറാന്‍ വ്യോമപാത ഉടന്‍ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഖത്തറില്‍ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇറാനില്‍ ജനങ്ങള്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ആയത്തുള്ള ഖമനേയിടെ ചിത്രങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അതേസമയം ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.
അടുത്ത ലേഖനം
ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും; പശ്ചിമേഷ്യയില്‍ സമാധാനം