Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നത്

Pakistan, India, Pakistan encounter in Jammu Kashmir, India vs Pakistan, Pahalgam Issue, Pahalgam Attack, Terror Attack, Kashmir News
India vs Pakistan
രേണുക വേണു| Last Modified വ്യാഴം, 1 മെയ് 2025 (11:57 IST)

Pakistan vs India: നിയന്ത്രണരേഖയില്‍ വെടിവയ്പ് തുടര്‍ന്ന് പാക്കിസ്ഥാന്‍. കുപ്വാര, ഉറി, അഖ്‌നൂര്‍ മേഖലകളില്‍ പാക് സൈന്യം നിയന്ത്രണരേഖകളില്‍ വെടിയുതിര്‍ത്തു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാത്രി നിയന്ത്രണരേഖ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ വെടിവയ്പ്. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനു അതേ നാണയത്തില്‍ മറുപടി നല്‍കി.

പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നത്. ചൈനയുടെ സഹായം പാക്കിസ്ഥാനു ലഭിക്കുന്നുണ്ടെന്നും അതിനാലാണ് പ്രകോപനം തുടരുന്നതെന്നും ഇന്ത്യ കരുതുന്നു.

അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതുനിമിഷവും ഒരു ആക്രമണം ഉണ്ടാകാമെന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. അതിനാല്‍ സൈന്യത്തോടു സുസജ്ജമായിരിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കാന്‍ പോലും തങ്ങള്‍ മടിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :