ഒസാമയുടെ വധത്തിനു ശേഷം സിഐഎ ഇനി ലക്‌ഷ്യം വെയ്ക്കുന്നത് ഐഎസ്‌ഐഎസ് തലവനെ

ഒസാമയുടെ വധത്തിനു ശേഷം സിഐഎ ഇനി ലക്‌ഷ്യം വെയ്ക്കുന്നത് ഐഎസ്‌ഐഎസ് തലവനെ

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified തിങ്കള്‍, 2 മെയ് 2016 (18:00 IST)
ഒസാമ ബിന്‍ ലാദനെ വധിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലക്‌ഷ്യം വെയ്ക്കുന്നത് ഐ എസ് ഐ എസ് തലവനെ. സി ഐ എ തലവന്‍ ജോണ്‍ ബ്രണ്ണന്‍ പറഞ്ഞതാണ് ഇക്കാര്യം. യു എസിന്റെ പ്രത്യേകസേന 2011 മെയ് രണ്ടിനായിരുന്നു അല്‍-ക്വയ്‌ദ സ്ഥാപകനായ ബിന്‍ ലാദനെ വധിച്ചത്.

ഐ എസ് നേതാവ് അബു ബേക്കര്‍ അല്‍-ബാഗ്‌ദാദി ബിന്‍ ലാദനെ പോലെ തന്നെ പ്രധാനപ്പെട്ട ആളാണെന്ന് ബ്രണ്ണന്‍ പറഞ്ഞു. അയാള്‍ പ്രധാനിയാണെന്നും ഐ എസിനെ നശിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ തനിക്ക് യാതൊരുവിധ സംശയങ്ങള്‍ ഇല്ലെന്നും
ബ്രണ്ണന്‍ വ്യക്തമാക്കി. ഇത്രയും ഭീകരമായ അക്രമങ്ങള്‍ നടത്തുന്ന സംഘടനയെ നയിക്കുന്നവരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബാഗ്‌ദാദിയെ പിടികൂടാന്‍ കഴിയുകയാണെങ്കില്‍ അത് ഐ എസിന് ഒരു വന്‍ തിരിച്ചടിയായിരിക്കും. നിലവില്‍ ഇറാഖിലും സിറിയയിലും മാത്രമല്ല, ലിബിയ, നൈജീരിയ തുടങ്ങി മറ്റു രാജ്യങ്ങളിലേക്കും ഇതൊരു പ്രതിഭാസമായി വ്യാപിച്ചിരിക്കുകയാണ്. സംഘടനയുടെ എല്ലാ തരത്തിലുമുള്ള ഇടപെടലുകളും ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :