ഒമിക്രോണ്‍ സബ് വേരിയന്റ് ചൈനയില്‍ പടരുന്നു, ലക്ഷണങ്ങള്‍ ഇവയാണ്
ഒമിക്രോണ്‍ സബ് വേരിയന്റ് ചൈനയില്‍ പടരുന്നു. ഒമിക്രോണ്‍ ബിഎ2 വകഭേദമാണ് പടരുന്നത്. ബിഎ1 വകഭേദമായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചത്. ഇതിനെക്കാള്‍ വ്യാപനശേഷിയുള്ളതാണ് അടുത്ത വകഭേദമെന്നാണ് കരുതുന്നത്. പ്രധാനമായും തലകറക്കവും ക്ഷീണവുമാണ് ഇതിന്റെ ലക്ഷണം. ഈ ലക്ഷണങ്ങള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നാല്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. കൂടാതെ തുമ്മലും ചുമയും തൊണ്ടവേദനയും ലക്ഷണമായി കാണുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും എന്‍95 മാസ്‌ക് ഉപയോഗിക്കുന്നതുമാണ് ഫലപ്രദമായ വഴി.