സിആര്‍ രവിചന്ദ്രന്‍|
Last Updated:
ബുധന്‍, 7 ഓഗസ്റ്റ് 2024 (13:51 IST)
ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രി നൊബൈല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഇദ്ദേഹത്തെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവാണ് ഡോക്ടര്‍ യൂനുസ്. ഗ്രാമീണ ബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചതിനാണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്.
അതേസമയം രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.