'വിവാഹ മോതിരം ഇല്ലെങ്കിൽ ഇവിടെ റൂമില്ല'; ദമ്പതികൾക്ക് കർശന നിബന്ധനകളുമായൊരു ഹോട്ടൽ

റൂം ബുക്ക് ചെയ്യുന്നതിനായി വരുമ്പോൾ വിവാഹിതരാണെന്ന് തെളിയിക്കുന്ന ഐഡി കാർഡുകളോ വിവാഹമോതിരമോ കാണിക്കേണ്ടിവരും.

Last Modified ബുധന്‍, 1 മെയ് 2019 (13:02 IST)
ഫിലിപ്പൈൻസിലെ ഇലോയിലോ നഗരത്തിലെ ഒരു ഹോട്ടൽ ദമ്പതികൾക്ക് റൂം നൽകുന്നതിന് കർശന നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇഫ്രാ‌താ‌ഹ് ഫാമ്സ്' എന്ന ഹോട്ടൽ പുറത്തുവിട്ട നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രധാന നിബന്ധനകൾ ഇങ്ങനെ-1 വിവാ‌ഹിതരായ ദമ്പതികൾക്ക് മാത്രമേ റൂ നൽകൂ. 2. റൂം ബുക്ക് ചെയ്യുന്നതിനായി വരുമ്പോൾ വിവാഹിതരാണെന്ന് തെളിയിക്കുന്ന ഐഡി കാർഡുകളോ വിവാഹമോതിരമോ കാണിക്കേണ്ടിവരും.

ബിസിനസ് നേട്ടത്തിനായി ശ്രമിക്കുന്നതുപോലെ തന്നെ ക്രിസ്തീയ വിശ്വാസം പുലർത്തുന്നവരെന്ന നിലയിൽ ചില മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരമാണെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഹോട്ടലിന്റെ ഫേസ്ബുക്ക് പേജിൽ നിബന്ധനകളുടെ ചാർട്ട് അടങ്ങുന്ന ചിത്രവും ഇവർ നൽകിയിട്ടുണ്ട്. ആറുവർഷമായി ഈ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചാണ് റൂം നൽകുന്നതെന്നും ബുക്കിങ്ങിനായി വരുന്നവർ യഥാർത്ഥ ദമ്പതികളാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ഇവർ‌ പറയുന്നു


'വിവാഹത്തിന്റെ പവിത്രതയിൽ ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹിതർ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹേതര ബന്ധങ്ങൾക്കും അൽപനേരത്തെ ഉല്ലാസത്തിനവുമായി റൂം തേടിയെത്തുന്നവർക്ക് അത് നൽകാത്തത് അതുകൊണ്ടാണ്'- ഹോട്ടൽ അധികൃതർ വിശദീകരിക്കുന്നു. ദൈവത്തിന്റെ പരിചാരകരും കാര്യവിചാരകരുമായി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കരുതുന്നതായി ഹോട്ടൽമാനേജ്മെന്റ് വ്യക്തമാക്കുന്നു. സംഗതി എന്തായാലും ഹോട്ടൽ മാനദണ്ഡങ്ങളെ സംബന്ധിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :