തൊഴിലാളികള്‍ക്ക് ബോസ് നല്‍കിയത് ഒന്നരക്കോടിയോളം രൂപ!

Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2015 (19:38 IST)
ബോസെന്നുവെച്ചാല്‍ ഇങ്ങനെയായിരിക്കണം. നെസ്‌വത്ത് ഐദിന്‍ എന്ന തുര്‍ക്കി വ്യാപാരിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ലാഭവിഹിതത്തില്‍ നിന്നും ഒന്നരക്കോടി രൂപവെച്ച് തന്റെ കമ്പനിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കി നല്‍കിയാണ് ഐദിന്‍ വ്യത്യസ്തനാകുന്നത്. തന്റെ കമ്പനി ലാഭത്തിലായെങ്കില്‍ അതിനു കാരണം ഞങ്ങള്‍ ഓരോരുത്തരുമാണെന്നുമായിരുന്നു സംഭവത്തില്‍ ഐദീന്റെ പ്രതികരണം. ഈ വാര്‍ത്ത കരഞ്ഞുകൊണ്ടാണ് പലരും സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് കമ്പനിയായ യെമക്‌സപതിയുടെ തലവനാണ് നെസ്‌വത്ത്. തന്റെ കമ്പനിയെ മറ്റൊരു ജര്‍മന്‍ കമ്പനി 375 മില്യണ്‍ പൗണ്ട് നല്‍കി ഏറ്റെടുത്തപ്പോള്‍ ലാഭ വിഹിതത്തില്‍ നിന്ന് 1,50,000 പൗണ്ട് വീതം 114 തൊഴിലാളികള്‍ക്കും അദ്ദേഹം വീതിച്ചു നല്‍കുകയായിരുന്നു. ഏകദേശം ഒന്നരകോടി രൂപയോളം രൂപയാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 2000ത്തില്‍ ഏകദേശം 30 ലക്ഷം രൂപാ മുടക്കി
തുടക്കമിട്ട യെമക്‌സ്പതി പതിന്മടങ്ങ് ലാഭത്തിലായത് തന്റെ തൊഴിലാളികളുടെ ആത്മാര്‍ത്ഥത കൊണ്ടാണെന്ന് ഐദീന്‍ വിശ്വസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :