നേപ്പാളില്‍ വിമാനം പറന്നുയരുന്നതിനിടെ അപകടം; 18 പേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ജൂലൈ 2024 (15:17 IST)
നേപ്പാളില്‍ വിമാനം പറന്നുയരുന്നതിനിടെയുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. പറന്നുയരുന്നതിനിടെ വിമാനം തെന്നി മാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വിമാനം തീപിടിച്ചു. 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം വിമാനത്തിന്റെ പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പൈലറ്റിനെ കാഠ്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :