കൊവിഡ് 19: മരണം 3,22,861, രോഗബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 20 മെയ് 2020 (08:25 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേയ്ക്ക് കടക്കുന്നു. 48,93,195 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,22,861 ആയി. അമേരിക്കയിൽ മാത്രം മരണസംഖ്യ 91,872 ആയി. കഴിഞ്ഞ 24 മണീക്കൂറിൽ 1500 പേരാണ് അമേരിക്കയിൽ മരിച്ചത്. 22000ൽ അധികം പേർക്ക് പുതുതായി രോഗബധ സ്ഥിരീകരിയ്ക്കുകയും ചെയ്തു. 15,27,723 പേർക്ക് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിൽ രോഗബധിതരുടെ എണ്ണം 2,99,941 ആയി ഉയർന്നു, 24 മണിക്കൂറിനിടെ 8,926 പേർക്കാണ് റഷ്യയിൽ രോഗബധ സ്ഥിരീകരിച്ചത്. എന്നാൽ റഷ്യൽ മരണ നിരക്ക് കുറവാണ്. 2,837 പേർ മാത്രമാണ് റഷ്യൽ മരണപ്പെട്ടത്. ഇന്ത്യയിൽ 101,139 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഏഷ്യയിൽ തന്നെ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :