ഷി ചിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്‌ച ഇന്ന്; ആറാഴ്‌ചക്കിടെ മോദി ചൈന സന്ദർശിക്കുന്നത് രണ്ടാം തവണ

ഷി ചിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡൽഹി| Rijisha M.| Last Modified ശനി, 9 ജൂണ്‍ 2018 (10:50 IST)
ചൈനയിലെ ക്വിങ്ദാവോയിൽ ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയോടെ എത്തും. ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ഇന്നുതന്നെ ചർച്ച നടത്തും. ഇരുനേതാക്കളും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്ന വിഷയത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക.

ഇത് ഷി ചിൻപിങ്ങുമായുള്ള മോദിയുടെ ആദ്യത്തെ ചർച്ചയല്ല. ആറാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് മോദി സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ മോദി ആറ് രാഷ്‌ട്രത്തലവൻമാരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇറാനിലെ ആണവക്കരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരിൽ 12നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചർച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉണ്ടായേക്കാം.

2001ൽ ചൈന, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ ആറ് രാഷ്ട്രങ്ങൾ ചേർന്നാണ് എസ്‍സിഒയ്ക്കു രൂപം നൽകിയത്. കഴിഞ്ഞ വർഷം ഇന്ത്യയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :