ന്യൂയോര്‍ക്ക്|
സജിത്ത്|
Last Updated:
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (11:55 IST)
സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച ടോയ്‌ലറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തില്‍ നടക്കുന്ന എക്‌സിബിഷന്റെ ഭാഗമായാണ് സ്വര്‍ണ്ണം കൊണ്ടുള്ള ടോയ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റും ശില്പിയുമായ മൗരീസിയോ കാറ്റെലനാണ് ഈ സ്വര്‍ണ്ണ ടോയ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
പതിനെട്ട് കാരറ്റ് സ്വര്‍ണ്ണത്തിലാണ് ടോയ്‌ലറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. പുറത്തു നിന്നുള്ളവര്‍ക്ക് ഈ ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കില്‍ പതിനഞ്ച് ഡോളര്‍(ഏകദേശം ആയിരം രൂപ) നല്‍കണം. എന്നാല്‍, മ്യൂസിയത്തിലെ ജീവനക്കാര്‍ക്ക് ഈ ടോയ്‌ലറ്റ് ഫ്രീയായി ഉപയോഗിക്കാം.
എല്ലാ ടോയ്‌ലറ്റുകളിലുമുള്ള സജ്ജീകരണങ്ങള്‍ ഈ ‘സ്വര്‍ണ്ണ ടോയ്‌ലറ്റിലും’ ഉണ്ട്. ഈ ടോയ്‌ലറ്റ് കാണുന്നതിനും ഉപയോഗിക്കുന്നതിനുമായി അനേകം പേരാണ് നിത്യേന മ്യൂസിയത്തിലേക്ക് എത്തുന്നത്. സിസിടിവിയും സെക്യൂരിറ്റി ജീവനക്കാരുമടക്കം വന്‍ സുരക്ഷയാണ് ഈ ടോയ്‌ലറ്റിനായി ഒരുക്കിയിരിക്കുന്നത്.