അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (08:21 IST)
ഭീകരത നേരിടുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കെതിരെ ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുവ വിഷയത്തില്‍ യുഎസ് ഇന്ത്യയുമായി അകന്നതോടെ ഇന്ത്യ ചൈന- റഷ്യ എന്നീ വന്‍ശക്തികളുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇക്കുറി ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ കാണാനായത്. ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം മാനവരാശിയില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ തുറന്ന വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും അടക്കമുള്ള രാഷ്ട്രനേതാക്കളെ വേദിയിലിരുത്തിയാണ് മോദിയുടെ പരാമര്‍ശന്‍. ഭീകരവാസത്തെ ചില രാജ്യങ്ങള്‍ പരസ്യമായി പിന്തുണയ്ക്കുന്നത് നമുക്ക് അംഗീകരിക്കാനാകുമോ എന്ന ചോദ്യവും ഉച്ചകോടിയില്‍ മോദി ഉയര്‍ത്തി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഉച്ചകോടിയുടെ അവസാനദിനം പാകിസ്ഥാന്‍ കൂടി അംഗരാജ്യമായ എസ്സിഒ സംയുക്തപ്രസ്താവന ഇറക്കി. ഗാസയിലെ യുദ്ധത്തെയും പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖുസ്‌ദൊര്‍, ജാഫര്‍ എക്‌സ്പ്രസുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളെയും എസ് സി ഒ അപലപിച്ചു.