കാബൂള്‍|
jibin|
Last Modified വ്യാഴം, 14 മെയ് 2015 (08:29 IST)
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രിയോടെ പാര്‍ക്ക് പാലസ് ഗസ്റ് ഹൌസിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ വിദേശികള്‍ താമസിക്കുന്ന ഗസ്റ്ഹൌസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രിയോടെയാണ് കാബുളിലെ ഷര്‍ ഇ നാവിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലേക്ക് തോക്കേന്തിയ ഭീകരര്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. ഗസ്റ്റ് ഹൗസില്‍ ഇതേ സമയം ഒരു സംഗീത കച്ചേരി പുരോഗമിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന വിദേശികളെ ഭീകരര്‍ ബന്ദികളാക്കി. തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏത് ഭീകരസംഘടനയില്‍ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആക്രമണം നടത്തിയത് ഏത് തീവ്രവാദ സംഘടനയാണന്ന് വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടേത് അടക്കമുള്ള നിരവധി ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.