Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന് അറസ്റ്റില്‍(വീഡിയോ)
ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്.
Miguel Uribe
14- 15 വയസ് പ്രായം വരുന്ന ഒരു ബാലനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കും നേരിയ പരിക്കുകളുണ്ട്. അതേസമയം ആക്രമണത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് നിലവിലെ കൊളംബിയന്‍ പ്രസിഡന്റായ ഗുസ്താവൊ പെട്രോ വിശേഷിപ്പിച്ചത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.
യു.എസ്. സെക്രടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊളംബിയയില്‍ 1980-90 കാലങ്ങളിലുണ്ടായിരുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഓര്മ പുതുക്കുന്ന തരത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.1991ല്‍ ഡ്രഗ് കാര്‍ട്ടലുകള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയായ ഡയാന ടുര്‍ബെയുടെ മകനാണ് മിഗ്വല്‍ ഉറിബെ. ഈ പശ്ചാത്തലത്തില്‍ ഡ്രഗ് കാര്‍ട്ടലുകളുടെ ശക്തനായ വിമര്‍ശകനായിരുന്നു ഉറിബെ.
"...Pero yo si considero que el colombiano de bien, que considere la necesidad de tener su arma, lo pueda hacer"
— Leonardo PD (@Leonardo__PD) June 8, 2025
Miguel Uribe Turbay, momentos antes del atentado... pic.twitter.com/dq1pmveb8N
2026ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലുള്ള നേതാവാണ് മിഗ്വല്‍ ഉറിബെ. 1986 ജനുവരി 28ന് ബഗോട്ടയില്‍ ജനിച്ച ഉറിബെയുടെ മാതാവ് ഡയാന ടുര്‍ബെ പാബ്ലോ എസ്കോബാറിന്റെ ഡ്രഗ് കാര്‍ട്ടലിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
