നൈജീരിയ|
vishnu|
Last Modified ശനി, 7 മാര്‍ച്ച് 2015 (15:13 IST)
ദാമ്പത്യ വിജയത്തിലും പരാജയത്തിലും ലൈംഗികതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നൈജീരിയയില്‍ ഒരു വിവാഹ ബന്ധം തകര്‍ച്ചയില്‍ കലാശിച്ചതിനും കാരണം അതുതന്നെ. അയിഷാ ഡാണുപാവ എന്ന നൈജീരിയന്‍ സ്‌ത്രീ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത് തനിക്ക് ഭര്‍ത്താവില്‍ നിന്ന് സെക്‌സ് ആസ്വദിക്കാനാകുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ്. കാര്യങ്ങള്‍ വിശദമായി ചോദിച്ച കോടതിയോട് ഒടുവില്‍ ആയിഷ കാര്യം തുറന്നുപറഞ്ഞു.
ഭര്‍ത്താവിന്റെ ശേഷിക്കുറവല്ല, പകരം ഭര്‍ത്താവിന്റെ അവയവത്തിന്റെ അമിതവലിപ്പമാണ് ആയിഷയെ ബുദ്ധിമുട്ടിച്ചത്. അമിത വലിപ്പം മൂലം സെക്‌സ് എന്നത് തനിക്ക് ഒരു പേടിസ്വപ്‌നമായി മാറിയെന്നാണ് അയിഷ കോടതിയില്‍ പറഞ്ഞത്. പ്രശ്‌നം പരിഹരിക്കാനായി അയിഷയുടെ മാതാവ് ചില പൊടികള്‍ നല്‍കിയിരുന്നെങ്കിലും കാര്യങ്ങള്‍ വേദനാജനകമായി തുടര്‍ന്നതോടെയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് എത്തിയതെന്നാണ് ആയിഷ കോടതിയോട് പറഞ്ഞത്.
ആയിഷ ഒരാഴ്‌ച മുമ്പാണ് അലി മൈസിനാരി എന്ന ആളെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുമ്പ് ഒരാഴ്‌ച ഭാവി പങ്കാളിയുടെ മാതാപിതാക്കള്‍ക്കൊപ്പം ആ വീട്ടില്‍ കഴിയുകയും വരനുമായി സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്നതാണ് നൈജീരിയന്‍ പരമ്പരാഗത വിവാഹ നിയമം. ഇത്തരത്തില്‍ ചെലവഴിച്ചപ്പോളാണ് ആയിഷ ഭര്‍ത്താവിന്റെ അവയവ വലിപ്പത്തിന്റെ ഭീകരത അറിഞ്ഞത്. എന്നാല്‍ ആദ്യമൊന്നും കാര്യമാക്കാതിരുന്ന ആയിഷയ്ക്ക് വിവാഹശേഷവും ഇത് സഹിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നു.
ആയിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ രണ്ട് കുട്ടികളും ആറ്യിഷയ്ക്കുണ്ടായിരുന്നു. ഏതായാലും അയിഷയുടെ ബുദ്ധിമുട്ട് മനസിലായ കോടതി വിവാഹമോചനത്തിന് സമ്മതിക്കുകയായിരുന്നു. ഭാര്യയുടെ വിഷമം മനസിലായ ഭര്‍ത്താവ് അലിയും മോചനത്തിന് അനുകൂലമാണ്. നൈജീരിയയില്‍ വിവാഹം കഴിക്കനമെങ്കിക് പുരുഷന്‍ സ്ത്രീയ്ക്കാണ് ധനം നല്‍കേണ്ടത്. ഇത് തിരികെ കിട്ടണമെന്നാണ് അലി വച്ചിരിക്കുന്ന ഉപാധി.