ലിബിയയിലെ ഐ എസ് കേന്ദ്രത്തിൽ വ്യോമാക്രമണം; ആക്രമണത്തിൽ ഐ എസിന് കനത്ത നാശനഷ്ടം

ലിബിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

ലിബിയ| aparna shaji| Last Updated: ബുധന്‍, 3 ഓഗസ്റ്റ് 2016 (11:59 IST)
ലിബിയയിലെ ഐ എസ് കേന്ദ്രത്തിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ഐ എസ് കേന്ദ്രമായ സിർതിറിലാണ് വ്യോമാക്രമണം നടന്നത്. ഇതാദ്യമായാണ് അമേരിക്ക ലിബിയയിൽ ഐ എസിനെതിരായി വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഐ എസിന് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

ലിബിയന്‍ സര്‍ക്കാറിന്റെ ആവശ്യമനുസരിച്ചാണ് ആക്രമണമെന്ന് പെന്‍റഗണ്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാക്രമണത്തിലൂടെ പ്രദേശത്തേക്ക് ലിബിയന്‍ സേനക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയാണെന്നും ഐക്യസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :