കുവൈറ്റ് സിറ്റി|
സജിത്ത്|
Last Modified ചൊവ്വ, 31 ഒക്ടോബര്‍ 2017 (07:35 IST)
കുവൈറ്റിലെ
മന്ത്രിസഭ രാജിവെച്ചു. പതിനഞ്ചാമത് പാർലമെൻറിെൻറ അനുബന്ധമായി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ നിലവിൽവന്ന മന്ത്രിസഭയാണ് രാജിവച്ചത്. പ്രധാനമന്ത്രി സമര്‍പ്പിച്ച മന്ത്രിസഭയുടെ രാജി അമീര്‍ സ്വീകരിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭ നിലവില്‍ വരുന്നതുവരെ ഈ മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തുടരുകയും ചെയ്യും.
വാര്‍ത്താവിനിമയമന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യംചെയ്യാനിരിക്കെയാണ് മന്ത്രിസഭ രാജി വച്ചത്. വരുന്ന രണ്ടുദിവസങ്ങളിലായി നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് പ്രമേയം വോട്ടിനിടാനും തീരുമാനിച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റ് അംഗങ്ങളുടെ നിസ്സഹകരണവുമാണ് രാജിക്കു പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന.