പാരിസ്|
jibin|
Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (16:35 IST)
ഹോട്ടല്‍ മുറിയില്‍വച്ച് തോക്കു ചൂണ്ടി കൊള്ളക്കാര്‍ മോഷണ നടത്തിയതിനു ശേഷം മോഡലും അവതാരകയുമായ കിം കർദഷിയാന്‍ മനസാകെ മാറിയെന്ന് റിപ്പോര്‍ട്ട്. പൊതുവേദിയില്‍ അല്‍പ്പ വസ്‌ത്രങ്ങളില്‍ തിളങ്ങിയിരുന്ന കിം ഇപ്പോള്‍ വേഷവിധാനങ്ങള്‍ ആകെ മാറ്റി. ശരീരം മുഴുവന്‍ മറയ്‌ക്കുന്ന വസ്‌ത്രങ്ങളാണ് അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വേഷവിധാനങ്ങള്‍ മാറിയതിന് പിന്നാലെ ധൂര്‍ത്ത് അവസാനിപ്പിക്കുകയും പാവങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലുമാണ് കിം. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട തന്റെ മകളുടെ ജീവിത ശൈലികള്‍ മാറി മറിഞ്ഞുവെന്നാണ് കര്‍ദഷിയാന്റെ അമ്മ പറയുന്നത്. മകള്‍ ഇപ്പോള്‍ ജീവിത യാഥാര്‍ഥ്യത്തിലേക്ക് തിരിഞ്ഞുവെന്നും ഇത്തരം സാഹചര്യങ്ങള്‍ ആരെയും മാറ്റിമറിക്കുമെന്നും കിമ്മിന്റെ അമ്മ പറയുന്നു.
ഇതോടെ കിമ്മിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. മോഷണ ശ്രമത്തിന് ശേഷം കിം അമ്മയ്‌ക്കൊപ്പം വീട്ടില്‍ തന്നെ സമയം ചെലവഴിക്കുകയാണ്. ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകള്‍ ഉപേക്ഷിക്കുകയും ചെയ്‌തു കഴിഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ ഡയമണ്ടുകള്‍ ആഡംബര വാഹനങ്ങള്‍ എന്നിവയും കിം ഉപേക്ഷിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
ശരീരം മറയ്‌ക്കുന്ന ഡ്രസിനൊപ്പം കഴുത്തില്‍ കുരിശുള്ള മാല അണിയാനും മെയ്‌ക്കപ്പ് കുറയ്‌ക്കാനും കിം തീരുമാനിച്ചതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു. യുഎസിലെ പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായ കിം ഫാഷൻ വീക്കിനായി പാരീസിലെത്തിയപ്പോഴാണ് തോക്കു ചൂണ്ടി കൊള്ളക്കാര്‍ മോഷണം നടത്തിയത്. പതിനൊന്ന് മില്ല്യന്‍ ഡോളറിന്റെ ആഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്.