ജനറലിനെ കയ്യും തലയും വെട്ടി പിരാന മത്സ്യത്തിന് തിന്നാന്‍ നല്‍കി; കിമ്മിന്റെ ക്രൂരത തുടരുന്നു

 kim jong un , piranha , execution , fish tank , പിരാന , ഉത്തരകൊറിയ , കിം ജോങ് ഉന്‍ , സൈനിക ജനറല്‍
സോൾ| Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (16:50 IST)
സൈനിക ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജി മത്സ്യമായ പിരാനയ്‌ക്ക് എറിഞ്ഞു നല്‍കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

റിയോങ് സോങിലുള്ള കൊട്ടാരങ്ങളിൽ ഒന്നിൽ വച്ചാണ് കിം സൈന്യാധിപനെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് കിം നേരിട്ട് വിചാരണ നടത്തുകയും ചെയ്‌തു. തുടര്‍ന്ന് മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വയറും കൈകളും കത്തിവച്ച് കീറിയ ശേഷമാണ് മൃതദേഹം ടാങ്കിലേക്ക് ഇട്ടത്. തല അറുത്ത് മാറ്റിയ നിലയിലുമായിരുന്നു.

കൊല നടത്താന്‍ വേണ്ടിമാത്രം കിം ബ്രസീലിൽ നിന്നു പിരാന മത്സ്യത്തെ വാങ്ങി ടാങ്കിടിലിട്ട് വളർത്തുകയായിരുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ടാങ്കില്‍ നൂറുകണക്കിന് പിരാനകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

കിം ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇതുകൂടാതെ നൂറോളം ജനങ്ങളെയും വ്യത്യസ്ത രീതികളിൽ കിം ഇല്ലാതാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :