പ്യോംഗ്‌യാങ്|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (14:40 IST)
അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പ്യോങ്യോങ് പ്രദേശത്തെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ കിം സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് ഏജന്‍സി പ്രസിദ്ധീകരിച്ചത്. ഇതില്‍
പദ്ധതി പ്രദേശങ്ങളില്‍ വടി കുത്തി കിം നടക്കുന്നതിന്റെ നിരവധി ചിത്രങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.
40 ഓളം ദിവസമായി കിം
പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനിടെ ഭരണം അട്ടിമറിച്ച് അദ്ദേഹത്തെ തടവിലാക്കിയെന്നുമുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അതേസമയം കിം രോഗബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.