ഇസ്ലാമാബാദ്|
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (09:46 IST)
കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയ ഭീകരര്‍ വിമാനം റാഞ്ചാനും ലക്‍ഷ്യമിട്ടിരുന്നു. യാത്രക്കാരെ ബന്ദികളാക്കുകയും ഒപ്പം വിമാനം റാഞ്ചുകയുമായിരുന്നു ഭീകരരുടെ ലക്‌ഷ്യം.
എന്നാല്‍, പെട്ടെന്ന് തിരിച്ചടിച്ച സുരക്ഷാഭടന്മാര്‍, ഭീകരരെ മുന്നോട്ടുനീങ്ങാന്‍ അനുവദിച്ചില്ല. ആക്രമണം ഉണ്ടായ ഉടന്‍ മറ്റു വിമാനങ്ങള്‍ തിരിച്ചുവിടുകയും യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുകയും ചെയ്തതോടെ പദ്ധതി പാളുകയായിരുന്നു.
സുരക്ഷാ ഭടന്മാരുടെ വേഷമിട്ടെത്തിയ പത്തംഗ ഭീകരസംഘം ഞായറാഴ്ച അര്‍ധരാത്രിക്കു തൊട്ടുമുന്‍പാണ് ആക്രമണം തുടങ്ങിയത്. യന്ത്രത്തോക്കുകളും റോക്കറ്റ് പ്രൊപ്പല്ലറുകളും ഗ്രനേഡുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. 13 മണിക്കൂര്‍ പോരാട്ടത്തിനുശേഷം ആക്രമണം നടത്തിയ 10 ഭീകരരെയും സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ വിമാനത്താവളത്തിലെ 11 സുരക്ഷാ ഭടന്മാരും നാലു വ്യോമയാന ഉദ്യോഗസ്ഥരും രണ്ടു സൈനികരും ഒരു പൊലീസുകാരനും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു.