ലോസ് ആഞ്ചൽസ്|
jibin|
Last Updated:
ചൊവ്വ, 22 ഓഗസ്റ്റ് 2017 (18:41 IST)
സ്ത്രീയുടെ പരാതിയില്‍ ആഗോള ബ്രാൻഡായ ജോണ്സണ് ആൻഡ് ജോണ്സണ് കമ്പനിക്ക്
കാലിഫോർണിയ കോടതി ഭീമൻ തുക പിഴ വിധിച്ചു. ദീര്‍ഘനാള്‍ ജോണ്സണ് ആൻഡ് ജോണ്‍സന്റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ
കാൻസർ ബാധിച്ചെന്നാണ് സ്ത്രീയുടെ പരാതി.
കാലിഫോർണിയ സ്വദേശിയായ ഇവ ഇക്കിനേരിയയുടെ പരാതിയില്‍ സത്യമുണ്ടെന്ന് മനസിലാക്കിയ കോടതി 417 മില്യണ്‍ ഡോളർ (2600 കോടി രൂപ) പിഴ ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോണ്സണ് ആൻഡ് ജോണ്സണ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി 3000ൽ അധികം കേസുകളാണ് ജോണ്സണ് ആൻഡ് ജോണ്സണ് നേരിടുന്നത്. പൌഡറിന്റെ ഉപയോഗം മൂലം കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ ബാധിച്ചുവെന്നാണ് പലരുടെയും പരാതി. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ശക്തമായതോടെ ഉത്പന്നങ്ങളുടെ വില്‍പ്പന ഇടിഞ്ഞ അവസ്ഥയിലാണ്.