ടോക്കിയോ|
jibin|
Last Modified ചൊവ്വ, 7 നവംബര്‍ 2017 (15:35 IST)
പണത്തിനായി ഭര്‍ത്താവിനെയും കാമുകന്മാരെയും ക്രൂരമായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറായ വൃദ്ധയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. സൈനഡ് നല്‍കി കാമുകന്മാരെ കൊല്ലുന്ന ‘കറുത്ത വിധവ’യെന്ന് അറിയപ്പെടുന്ന ചിസകോ കകെഹിയെ (70) ആണ് ജപ്പാനിലെ ക്യോട്രാ ജില്ല കോടതി വധ ശിക്ഷയ്‌ക്ക് വിധിച്ചത്.
പുരുഷന്മാരെ വശീകരിച്ച് ബന്ധം സ്ഥാപിച്ച ശേഷം ഇവരെ ദശലക്ഷക്കണക്കിന് ഡോളറിന് ഇന്‍ഷുര്‍ ചെയ്യുകയും ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതുമായിരുന്നു ചിസകോയുടെ രീതി.
ഭര്‍ത്താവ് ഉള്‍പ്പടെ നാല് പുരുഷന്മാരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇതുവഴി 88 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് തുക ചിസകോ സ്വന്തമാക്കുകയും ചെയ്‌തു. ആഡംബര ജീവിതം നയിക്കാനാണ് അവര്‍ ഈ പണം ഉപയോഗിച്ചത്.
ഡേറ്റിംഗ് ഏജന്‍സികള്‍ വഴിയാണ് ചിസകോ പുരുഷന്മാരെ കണ്ടെത്തുന്നത്. കാമുകന്മാര്‍ പണക്കാരും പ്രായം ചെന്നവരുമാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. ബന്ധം ശക്തമായ ശേഷം കാമുകന്മാരെ ഇന്‍ഷുര്‍ ചെയ്യുകയും അവരുമായി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും.
എട്ടുകാലിയുടെ രീതിയില്‍ ലൈംഗിക ബന്ധം നടത്തി പുരുഷനെ അവശനാക്കിയ ശേഷം സൈനഡ് നല്‍കിയാണ് ചിസകോ കൊല നടത്തുന്നത്. ഇതിനു ശേഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയുമാണ് ‘കറുത്ത വിധവ’യെന്ന് അറിയപ്പെടുന്ന ഇവര്‍ ചെയ്യുന്നത്.
പൊലീസിന്റെ പിടിയിലായ ചിസകോ ജൂണില്‍ വിചാരണ ആരംഭിച്ചപ്പോഴും കൊല നടത്തിയ കാര്യം വ്യക്തമാക്കാന്‍ തയ്യാറായില്ല. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ഇവര്‍ മൊഴി നല്‍കുകയും കുറ്റസമ്മതം നടത്തുകയും ചെയ്‌തത്.