സോള്‍|
jibin|
Last Modified തിങ്കള്‍, 8 ജനുവരി 2018 (14:54 IST)
ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇരയായ
ഉത്തരകൊറിയ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി റിപ്പോർട്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഉപരോധങ്ങള്‍ ശക്തമായതോടെ രാജ്യം പട്ടിണിയിലേക്ക് വീണതായിട്ടണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മറ്റു രാജ്യങ്ങൾ സഹകരിക്കാതെ വന്നതോടെ രാജ്യത്തെ കല്‍ക്കരി കയറ്റുമതിയിൽ ഇടിവുണ്ടായി. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം, കടുത്ത നിലപാടുകളില്‍ നിന്ന് ഉത്തരകൊറിയ അയഞ്ഞു തുടങ്ങി
സാമ്പത്തിക തകർച്ച നേരിടുന്ന സാഹചര്യം വർദ്ധിച്ചതോടെ 34-ാം ജന്മദിനത്തിലെ ആഘോഷ പരിപാടികൾ വേണ്ടെന്ന തീരുമാനത്തിലണ് കിം ജോങ് ഉൻ. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാകുന്നത് ജനങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് അധികൃതർ കരുതുന്നത്.